പൂനൂർ: പൂനൂരിൽ യുവതിക്ക് പാമ്പ് കടിയേറ്റു. പുനൂർ പെരിങ്ങളം വയൽ സ്വദേശിനി നീതു (32) വിനാണ് വീട്ടുമുറ്റത്തു നിന്നും പാമ്പിൻ്റെ കടിയേറ്റത്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.