Trending

കാലിക്കറ്റ് സർവ്വകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം; രജിസ്‌ട്രേഷൻ തുടങ്ങി.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പുതിയ അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ജൂൺ 12-ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് admission.uoc.ac.in ആണ്. 

ഓൺലൈൻ സമർപ്പണത്തിന്റെ ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭിക്കാൻ അപേക്ഷകർ http://admission.uoc.ac.in/ug/-എന്ന ലിങ്കിൽ Apply Now ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകണം. മൊബൈൽ ഒ.ടി.പി വെരിഫിക്കേഷൻ ഉണ്ട്.

വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതാത് കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് 20 വരെ ഓപ്ഷൻ നൽകാം. കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ താത്പര്യമുള്ളവ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കണം.

അപേക്ഷിച്ച് പ്രിന്റ് ഔട്ട് എടുത്തവർക്ക് അവസാന ദിവസം വരെ അപേക്ഷ എഡിറ്റ് ചെയ്യാൻ കഴിയും. മാനേജ്‌മെന്റ്, സ്പോർട്‌സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷന് പുറമെ കോളേജുകളിൽ നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്- 0494 2407016, 2407017, 24070157.

Post a Comment

Previous Post Next Post