Trending

സാധാരണക്കാരൻ്റെ നടുവൊടിച്ച് പച്ചക്കറി വില കുതിക്കുന്നു.


കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. നിരന്തരമുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവാണ് പച്ചക്കറി വിപണിയെ ചൂടുപിടിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് വില 50 ആയി. പാളയം പച്ചക്കറി മാർക്കറ്റിലെ മൊത്തവ്യാപാര നിരക്കാണിത്. 

ചില്ലറ വിപണിയിൽ എത്തുമ്പോൾ പ്രദേശങ്ങൾക്കനുസരിച്ച് വില കൂടും. കേരളത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിനാൽ ഇന്ധനവില വർദ്ധിക്കുന്നതിനനുസരിച്ച് ചരക്കുലോറികളുടെ വാടകയും യാത്രാച്ചെലവും ക്രമാതീതമായി ഉയരുകയാണ്. 

പച്ചക്കറി വില വർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്. കാലവർഷമെത്തുന്നതോടെ വില കൂടുമെങ്കിലും ഇന്ധനവില വർദ്ധനവും സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്. ഇനിയും പച്ചക്കറി വില വർദ്ധിക്കാനുള്ള സാദ്ധ്യത വ്യാപാരികൾ തള്ളിക്കളയുന്നില്ല.

Post a Comment

Previous Post Next Post