നന്മണ്ട: നന്മണ്ട-നരിക്കുനി പാതയിലെ അമ്പലപ്പൊയിൽ വെള്ളക്കെട്ടിന് പരിഹാരമെന്നോണം ഗ്രിൽ സ്ഥാപിച്ചു. ഗ്രിൽ സ്ഥാപിക്കാത്തത് കാരണം വെള്ളം റോഡിലൂടെ ഒഴുകി വെള്ളക്കെട്ട് രൂപപ്പെടുന്നത് വാർത്തയായിരുന്നു. തൊട്ടടുത്ത റോഡിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ് അമ്പലപ്പൊയിൽ റോഡിലേക്ക് പതിക്കുന്നത്. വിഷയത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് നീക്കി വെക്കുകയും ജനുവരിയിൽ അഴുക്ക്ചാൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. മഴക്കാലത്തിനു മുൻപേ പൂർത്തിയാവേണ്ട പദ്ധതിയായിരുന്നു. ഗ്രിൽ കിട്ടാത്തത് കാരണമാണ് പണി അനിശ്ചിതത്വത്തിലായത്.
Tags:
LOCAL NEWS