താമരശ്ശേരി: കെപിസിസി അംഗവും താമരശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ. അരവിന്ദനെതിരെ ലൈഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയുടെ പരാതിയിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
സ്ഥാപനത്തിന്റെ കരാര്‍ പുതുക്കുന്നതിനായി യുവതി അരവിന്ദനെ സമീപിച്ചപ്പോഴായിരുന്നു സംഭവം. അരവിന്ദന്‍ പഞ്ചായത്ത് പ്രസിഡന്റായ കാലയളവിലാണ് യുവതി സ്ഥാപനം ആരംഭിച്ചത്. സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി അടുത്ത മാസം 14 ന് അവസാനിക്കുകയാണ്. കാലാവധി നീട്ടികിട്ടുന്നതിന് പഞ്ചായത്തിൽ ശുപാർശ ചെയ്യാനായിരുന്നു യുവതി അരവിന്ദനെ ബന്ധപ്പെട്ടത്.
ഫോണിൽ വിളിച്ച യുവതിയോട് അരവിന്ദൻ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിയ യുവതിയെ അരവിന്ദൻ കയറിപ്പിടിച്ചെന്നാണ് പരാതി. ലൈംഗിക അതിക്രമം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.