Trending

പേരാമ്പ്ര കൂത്താളിയിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബ് അടർന്നുവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര കൂത്താളിയിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. പെട്ടെന്നുണ്ടായ വലിയ ശബ്ദത്തോടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഓഫീസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. 

അപകടത്തിൽ പരിക്കേറ്റ ശ്വേതയെ ഉടൻ തന്നെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി ഡോക്ടർമാർ സ്കാനിംഗ് നിർദ്ദേശിച്ചിട്ടുണ്ട്. 58 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ നിലനിന്നിരുന്നു.

Post a Comment

Previous Post Next Post