ഉള്ളിയേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഉള്ളിയേരി പാലോറ ഹൈസ്ക്കൂൾ റോഡിൽ ഒതയോത്ത് മീത്തൽ രാജൻ (63) ആണ് മരിച്ചത്. മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ-22ന് കൊയിലാണ്ടി കുറുവങ്ങാട് വെച്ച് രാജൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം.
രണ്ടു മാസത്തോളമായി ചികിത്സയിൽ കഴിഞ്ഞ രാജന്റെ തുടർ ചികിത്സയ്ക്കുള്ള ധന സമാഹരണത്തിന് നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുകയായിരുന്നു. പിതാവ്: പരേതനായ തെയ്യാൻ. മാതാവ്: പരേതയായ വെള്ളായി. ഭാര്യ: സുമതി. മകൾ: അഥീന. സഹോദരങ്ങൾ, നാരായണി, മീനാക്ഷി, തങ്കമണി, ഗൗരി, പരേതയായ ലീല.