Trending

കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ (58) യാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് വിവരം. 

ഷെഡിൽ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണൻ ഒളിവിൽപോയി. പ്രതിയെ പിടികുടുന്നതിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Post a Comment

Previous Post Next Post