Trending

കളിക്കാൻ അയൽവീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിൻ തട്ടി; ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു.


കോഴിക്കോട്: അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കല്ലായി റോഡില്‍ കണ്ണഞ്ചേരി 'മുബസാന'യില്‍ സമീന- അഹമ്മദ് ദമ്പതികളുടെ മകന്‍ ഫൈസാനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. 

കണ്ണഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കളിക്കാനായി പോകുന്നതിനിടെ റെയില്‍പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് (16527) കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടത്. 

ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു മരണം. പരപ്പില്‍ എംഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഫര്‍ഹാദ് അഹമ്മദ്, മറിയം അഹമ്മദ്.

Post a Comment

Previous Post Next Post