Trending

ചേളന്നൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ.


ചേളന്നൂർ: ചേളന്നൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. പട്ടർപ്പാലം സ്വദേശി സഗേഷ് (35) ആണ് പിടിയിലായത്. ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും 11.78 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

ചേളന്നൂർ എക്സൈസ് റേഞ്ചും, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡും ചേർന്നായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ എ.പി ദിപീഷ്, എഇഐ(ജി)മാരായ കെ.കെ റഫീഖ്, സബീറലി, സിഇഒമാരായ സുജിൽ, ശ്യാം പ്രസാദ്, ഡിസി സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അഷിൽദ്, ഡ്രൈവർ ഷിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post