Trending

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം; ലംഘിച്ചാൽ കർശ്ശന നടപടി.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് കർശ്ശന വിലക്കുണ്ടാകും. കൂടാതെ, രണ്ടു വള്ളങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗ് രീതിയും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഫിഷിംഗ് ഹാർബറുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് കേരള തീരത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധിവരെ പോയി മത്സ്യബന്ധനം നടത്തുന്നതിനാണ് ഇവർക്ക് അനുമതിയുള്ളത്. നിരോധന നിയമങ്ങൾ ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ കർശ്ശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post