നടുവണ്ണൂർ: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നടുവണ്ണൂർ മേപ്പാടികണ്ടി റഫീഖ് (46) നെയാണ് ബാലുശ്ശേരി പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
റഫീഖ് ജോലി ചെയ്യുന്ന നടുവണ്ണൂരിലെ കടയിലും കൂടാതെ മറ്റു പലയിടങ്ങളിലും വച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.