മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പൊറ്റശ്ശേരി ഫിർദൗസ് വീട്ടിലെ മുഹമ്മദ് ഷഫീഖിന്റെ മകൻ അബ്ദുല്ല ബസാം (9) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
വീടിന് സമീപത്തെ കുളത്തിലാണ് വീണത്. കൂട്ടുകാരോടപ്പം കളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് ഇംഗ്ലിഷ് സ്ക്കൂളിലെ വിദ്യാർത്ഥിയാണ് അബ്ദുല്ല ബസാം. ഇതേ സ്കൂളിലെ അധ്യാപികയായ ടി.എം ഫിദയാണ് മാതാവ്. സഹോദരൻ: ഇസ്സഹയാൻ (അൽ ഇസ്‌ലാഹ് ആറാം ക്ലാസ്സ് വിദ്യാർത്ഥി). മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.