Trending

തനിച്ച് താമസിക്കുന്ന വയോധികയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.


പയ്യോളി: പയ്യോളിക്ക് സമീപം അയനിക്കാട് വയോധികയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന അയനിക്കാട് സേവാനഗറില്‍ കടപ്പുറം പറമ്പില്‍ കമല (63) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ അയല്‍വാസിയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുറത്തൊന്നും കാണാതായതോടെ അയല്‍വാസി വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് മൂക്കില്‍ നിന്നും പത വന്ന് ചെരിഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടത്.

പയ്യോളി പോലീസില്‍ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസും ഡോക്ടറും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറു മണിക്കൂര്‍ മുന്‍പ് മരണം സംഭവിച്ചെന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തൽ. അതേസമയം വീടിന്റെ പിറകിലെ വാതില്‍ ചാരിയ നിലയിലായിരുന്നതിനാല്‍ നാട്ടുകാര്‍ സംശയം ഉന്നയിച്ചു. ഫോറന്‍സിക് സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ.

Post a Comment

Previous Post Next Post