നടുവണ്ണൂർ: നടുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് എക്‌സൈസിൻ്റെ പിടിയിലായി. നടുവണ്ണൂർ വാകയാട് സ്വദേശി കടമ്പോടി താഴെ കുനിയിൽ വീട്ടിൽ സച്ചിൻ (28) ആണ് പേരാമ്പ്ര എക്‌സൈസിൻ്റെ പിടിയിലായത്. ഇന്നലെ സന്ധ്യയോടെ വീടിൻ്റെ മുൻ ഭാഗത്തുനിന്നുമാണ് യുവാവിനെ പിടികുടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മൽപിടുത്തിൽ എക്‌സൈസ് സിഐ അശ്വിൻ കുമാറിന് കൈയ്ക്ക് പരിക്കേറ്റു.
എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അശ്വിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ട്രാവൽ ഏജൻ്റാണ് സച്ചിൻ. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പക്ടർ സി.പി ചന്ദ്രൻ, ജയരാജ് പി.പി, വനിത പ്രിവൻ്റീവ് ഓഫീസർ ഷൈനി, ഡ്രൈവർ ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.