Trending

ബൈക്കിന് കുറുകെ തെരുവുനായ ചാടി ബൈക്ക് യാത്രികന് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി അണ്ടോണയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് കറുക്കുണ്ട്ക്കാവ് ശശി (56) ക്കാണ് പരിക്കേറ്റത്. സിഗരറ്റ് വിതരണമാണ് ശശിയുടെ ജോലി. വിതരണത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാലിന് പരിക്കേറ്റ ശശിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി മേഖലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post