Trending

പാചകം പൊള്ളും; ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി.


ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർദ്ധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാമത്തെ വർദ്ധനവാണ്. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ വർദ്ധിച്ചു. പുതിയ വില പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹിയിലെ ഗാർഹിക സിലിണ്ടർ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരും. കോഴിക്കോട് ​ഗാർഹിക എൽപിജി സിലിണ്ടറിന് 950.50 രൂപയാകും. 

പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ വരും. മെയ് പകുതിയോടെ പെട്രൊൾ, ഡീസൽ, വാണിജ്യ എൽപിജി സിലിണ്ടർ വിലകളിലും വലിയ വർദ്ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാർഹിക പാചക വാതക വിലയും വർദ്ധിപ്പിച്ചിരിക്കുന്നത്. മാർച്ച് ആദ്യ വാരം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. സിഎൻജി നിരക്കിൽ ആറു രൂപയും വർദ്ധിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതക വിതരണത്തിൽ തുടർച്ചയായ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് വില വർദ്ധിപ്പിച്ചത്. ​ഗാർഹിക പചാക വാതക വില വർദ്ധനയിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഗാർഹിക സിലിണ്ടറിന്റെ വില വർദ്ധനയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ഉപഭോക്താക്കൾ.

Post a Comment

Previous Post Next Post