തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. നേരത്തെ ജൂൺ 10ന് ഫലം പ്രസിദ്ധീകരിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റിവെച്ച പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമേ ഫലം പ്രസിദ്ധീകരിക്കൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഗൾഫ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്തിയ ശേഷം അവരുടെ ഫലവും ഉൾപ്പെടുത്തിയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. ഇതിന്റെ ഭാഗമായി ഫലം ജൂലായ് 15ന് പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.