പാലക്കാട്: പ്ലസ്ടു പരീക്ഷയില്‍ തോറ്റതിനെ തുടർന്നുള്ള മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് ആശാരികുളം അമ്പലപ്പറമ്പ് വീട്ടില്‍ നിത്യ (17) യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കണ്ണാടിയിലെ പാലാനാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: സന്തോഷ്. മാതാവ്: മിനി. സഹോദരി: നീതു.