പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം മുങ്ങിയ വിവാഹിതയായ യുവതി പോലീസ് പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും(26) ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസും (28) മാണ് പിടിയിലായത്. ശ്രുതിക്ക് ഭർത്താവും ഏഴും, മൂന്നും വയസ്സ് പ്രായമുളള മക്കളുമുണ്ട്.
ശ്രുതിയുടെ അമ്മയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തിയാണ് ഇരുവരെയും പിടികൂടിയത്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരേ കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വെച്ചതിനും ലിന്റോയ്ക്ക് എതിരെയും പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.