Trending

കൊയിലാണ്ടിയിൽ മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളർത്തു നായയുടെ ആക്രമം.


കൊയിലാണ്ടി: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളർത്തുനായയുടെ ആക്രമം. കെഎസ്ഇബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ ജീവനക്കാരൻ മാവിൻചുവട് സ്വദേശി അഭിലാഷിന് (36) ആണ് നായയുടെ കടിയേറ്റത്. കൈക്കും വയറിനും കാലിനും കടിയേറ്റ അഭിലാഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊയിലാണ്ടി അരങ്ങാടത്ത് ശ്രീരാമകൃഷ്ണ റോഡിലെ വീട്ടിൽ സോളാർ റീഡിങ്ങിന് എത്തിയതായിരുന്നു അഭിലാഷ്. വീട്ടിൽ നായയുള്ളത് നേരെത്തെ അറിയാമായിരുന്നതിനാൽ വീട്ടുടമയോട് നായയെ വീടിനുള്ളിലാക്കാൻ വിളിച്ചു പറഞ്ഞിരുന്നു. 

നായയെ വീട്ടിനുള്ളിലാക്കി മുൻവശത്തെ വാതിൽ ലോക്ക് ചെയ്തതായി വീട്ടിലുണ്ടായിരുന്ന സ്ത്രീ അറിയിച്ചു. തുടർന്ന് മീറ്റർ റീഡിങ്ങിനായി ഗെയിറ്റ് കടന്ന് മുറ്റത്ത് എത്തുകയായിരുന്നു. റീഡ് ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ വീടിന് പുറകുവശത്തൂടെ വന്ന നായ അക്രമിക്കുകയായിരുന്നെന്ന് അഭിലാഷ് പറഞ്ഞു.

Post a Comment

Previous Post Next Post