Trending

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.


പേരാമ്പ്ര: പേരാമ്പ്ര ആവളയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ്‌ കുമാർ (52) ആണ് സൂര്യഘാതമേറ്റത്. വേളം പെരുവയലിൽ കെട്ടിട നിർമ്മാണ ജോലിക്കിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം. 

ശ്വാസതടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദീപ്കുമാറിനെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂര്യതാപമേറ്റെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post