Trending

ഗെയ്റ്റ്‌ ദേഹത്ത് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം: കോട്ടക്കൽ രണ്ടത്താണിയിൽ ഗെയ്റ്റ്‌ ദേഹത്ത് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ (5) ആണ് മരിച്ചത്.

അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവീട്ടിലെ ഗെയ്‌റ്റിൽ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post