Trending

സുഹൃത്തിന്റെ വിവാഹാഘോഷത്തിന് മാഹിയിൽ നിന്ന് മദ്യം; 22 ലിറ്റർ മദ്യവുമായി ചേളന്നൂർ സ്വദേശികൾ പിടിയിൽ.


നാദാപുരം: സുഹൃത്തിന്റെ വിവാഹാഘോഷത്തിന് മാഹിയിൽ നിന്ന് മദ്യം കടത്തിയ യുവാക്കൾ പോലീസ് പിടിയിൽ. ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. 22 ലിറ്റർ മാഹി മദ്യവും, ഇവർ കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

തൂണേരി ബ്ലോക്ക് ഓഫീസിന് അടുത്ത് സംസ്ഥാന പാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ സ്‌കൂട്ടറിനുള്ളിൽ നിന്നും 750ml-ൻ്റെ 12 മദ്യക്കുപ്പികളും 500ml-ൻ്റെ 26 മദ്യക്കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Post a Comment

Previous Post Next Post