Trending

മേപ്പയ്യൂരിൽ പിക്കപ്പ് വാനും ബുളളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്.


പേരാമ്പ്ര: മേപ്പയ്യൂരിൽ ബുള്ളറ്റ് ബൈക്ക് പിക്കപ്പ് വാനില്‍ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് 3.40 ഓടെയാണ് സംഭവം. പേരാമ്പ്ര-മേപ്പയ്യൂര്‍ റൂട്ടില്‍ കാഞ്ഞിരമുക്കില്‍ വെച്ചാണ് അപകടം. പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന പിക്കപ്പ് വാനും എതിരെ വന്ന ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. 

ബുള്ളറ്റ് തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ബുള്ളറ്റ് ബൈക്കിലെ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post