Trending

മുൻ​ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.​യു കുരുവിള അന്തരിച്ചു.

കൊച്ചി: മുന്‍ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിള (90) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മെയ് 12നായിരുന്നു ശ്വാസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടർന്ന് കുരുവിളയെ ആശുപത്രിൽ പ്രവേശിപ്പിച്ചത്.
  
വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള കോൺഗ്രസ് (എം) വിഭാഗത്തിന്റെ വൈസ് ചെയർമാനാണ്. കോതമംഗലത്തെ ഊഞ്ഞപ്പാറ സ്വദേശിയായ ടി.യു കുരുവിള 1936 സെപ്റ്റംബർ 13നാണ് ജനിച്ചത്. ഉതുപ്പും മറിയവുമായിരുന്നു മാതാപിതാക്കൾ.

Post a Comment

Previous Post Next Post