Trending

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.


ഉളളിയേരി: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഉള്ളിയേരി കുനഞ്ചേരി ഉന്നതിയിൽ പൊന്നുവയൽ മനോജ് (53) ആണ് ഇന്ന് രാവിലയോടെ മരിച്ചത്. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ബാലുശ്ശേരി കരുമലയിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പറമ്പിന്റെ മുകളിൽ വെച്ചായിരുന്നു അപകടം. വനിതാ ഡോക്ടർ ഓടിച്ച കാർ മനോജ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. 

അമ്മ: പെണ്ണുക്കുട്ടി. അച്ഛൻ: പരേതനായ ഭാസ്കരൻ. ഭാര്യ: ബിന്ദു. മക്കൾ: അഞ്ചിമ, അഞ്ചിത. സഹോദരൻ: സജീവൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. നടപടിക്രമങ്ങകൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post