Trending

കാക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


കൂടരഞ്ഞി: കാക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ ഉടനെത്തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡിൽ വെച്ച് പെട്ടെന്ന് കാറിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു. ​അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post