Trending

സാധാരണക്കാരൻ്റെ നെഞ്ചത്തടിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; രണ്ടാഴ്ചക്കിടെ കൂടിയത് 8 രൂപ.


തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയും കൂടി. വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി. രണ്ടാഴ്ചക്കിടെ നാലു തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടി. മെയ് 19ന് വര്‍ദ്ധിപ്പിച്ചത് 90 പൈസ വീതം. ഇക്കഴിഞ്ഞ 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 

ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെയാണ് നിലവിൽ. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോഴുണ്ടായ നഷ്ടം നികത്തുന്നതിനായിട്ടാണ് ഇപ്പോഴത്തെ വിലവർധനവെന്നാണ് പൊതുമേഖല എണ്ണ കമ്പനികളുടെ അവകാശവാദം. അതേസമയം, സംസ്ഥാനത്തിന്റെ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുമോ എന്ന ചോദ്യം ബാക്കിയാണ്.

Post a Comment

Previous Post Next Post