ഉള്ളിയേരി: ഇടിമിന്നലേറ്റ് ഉളളിയേരി സ്വദേശിയായ യുവാവ് മരിച്ചു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മലപ്പുറം കൊണ്ടോട്ടി മിനി ഊട്ടിക്ക് സമീപമായിരുന്നു സംഭവം. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനിടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പിതാവ്: അസീസ്. മാതാവ്: വഹീദ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.