Trending

‘എന്നെയും അവിടെ തന്നെ സംസ്‌കരിക്കണം’; പ്രതിശ്രുത വരൻ്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.


കാസർകോട്: പ്രതിശ്രുത വരൻ്റെ വേർപാടിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് (24) ജീവനൊടുക്കിയത്‌. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ മണി ചികിത്സയിലിക്കെ മരിക്കുകയായിരുന്നു.

വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞ മാസം ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റു. തുടർന്ന് ചികിത്സയിലായിരുന്ന മണി ഇന്നലെ മരിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവതി ജീവനൊടുക്കിയത്.

വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയെ സംസ്കരിക്കുന്നിടത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Post a Comment

Previous Post Next Post