Trending

മുഖ്യമന്ത്രി ആര്? തീരുമാനം ഹൈക്കമാന്‍ഡിന്, പ്രമേയം പാസാക്കി നിയമസഭ കക്ഷി യോഗം.


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചർച്ചകൾ കോൺഗ്രസ് പാർട്ടിയ്ക്ക് അകത്തും പുറത്തും ചൂടുപിടിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. 

ഹൈക്കമാൻഡ് നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഡൽഹിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, അപിപ്രായം തേടി ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് കണ്ടത്. 

എംഎൽഎമാരെ കൂടാതെ ഘടകകക്ഷികളെയും കോൺഗ്രസ് നേതാക്കളെയും നിരീക്ഷകർ ഇന്ന് കാണും. നിരീക്ഷകർ തിരികെ ഡൽഹിയിൽ എത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. എന്നാൽ, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. 

ഹൈക്കമാൻഡിന്‍റെ കർശ്ശന മേൽനോട്ടത്തിലായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നുമാണ് രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.

Post a Comment

Previous Post Next Post