പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം നാലുപേർക്ക് പരിക്ക്. ഉള്ളിയേരിക്ക് പോവുകയായിരുന്ന ശ്രീഹരി ബസും മദ്രസയിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ ഷറഫുൽ ഇസ്ലാം മദ്രസക്ക് സമീപം ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ 10 മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുവീണു. മദ്രസ്സയിലെ മൂന്നു വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഓട്ടോഡ്രൈവർ ആഷിക്, വിദ്യാർത്ഥികളായ ഇസ ആയിഷ, ആഷ്ന, ഇശൽ നഹ എന്നിവരെ പരിക്കുകളോടെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.