തിരുവമ്പാടി: തിരുവമ്പാടിയിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. കൊടിയത്തൂർ ചെറുവാടി ചാലിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (31) ആണ് പിടിയിലായത്. ഇന്നു പുലർച്ചെ തിരുവമ്പാടി തൊണ്ടിമ്മൽ വെച്ച് താമരശ്ശേരി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. പ്രതിയിൽ നിന്നും 6 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടികൂടിയത്.
താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് ചുമത്തി കേസെടുത്തു. എക്സൈസ് പ്രിവൻ്റിവ് ഓഫീസർ ഗിരീഷ്.കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷഫീഖ് അലി, നൗഷീർ ടി.വി, റനീഷ് കെ.പി, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്, ഡി.സി സ്‌ക്വാഡ് അംഗങ്ങളായ ജിത്തു, അഷിൽദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.