നരിക്കുനി: നരിക്കുനിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലിൽ വൻ നാശനഷ്ടം. നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായരുടെ വീടിന് കേടുപാട് സംഭവിച്ചു. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മിന്നലേറ്റ് തകർന്ന വീടിൻ്റെ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ച് വീണ് മാധവൻ നായർക്കും പരിക്കേറ്റു. കൂടാതെ വീട്ടിലെ വളർത്തുകോഴികൾ മിന്നലേറ്റു ചത്തു. വീടിന്റെ വയറിങ്ങിനും ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൊത്തം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു.
നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു; ഗൃഹനാഥന് പരിക്ക്, കോഴികൾ കൂട്ടത്തോടെ ചത്തു.
bywebdesk
•
0