Trending

ബാലുശ്ശേരിയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി.


ബാലുശ്ശേരി: പതിനഞ്ചു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പനങ്ങാട് സ്വദേശി മനത്താനത്ത് കുനിയിൽ രഞ്ജിത്ത് സിംഗിൻ്റെ മകൻ റാം റോഹനെ (15) യാണ് കാണാതായത്. ഇന്ന് ഉച്ചയോടെ സൈക്കിളുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങിയതാണ് റാം റോഹൻ. ഏറെ വൈകിയിട്ടും വീട്ടിൽ കുട്ടി തിരിച്ചെത്തിയില്ല.

തുടർന്നുള്ള തിരച്ചിലിൽ കുട്ടിയുടെ സൈക്കിൾ സമീപ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബം ബാലുശ്ശേരി പോലിസിൽ പരാതി നൽകി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കണം. 0496-2642040.

Post a Comment

Previous Post Next Post