കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് (21) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമല്ല. കാർത്തികിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതിന് ശേഷം മാത്രമേ എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.