Trending

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, എങ്ങനെ ഫലമറിയാം?

തിരുവനന്തപുരം: രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർത്ഥികളുമാണ് പരീക്ഷ എയെഴുതിയത്. 

മാർച്ച് 6 മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ 3 വരെ സേ പരീക്ഷ നടത്തും. 1990 സ്കൂളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 372423 പേരാണ് പരീക്ഷയെഴുതിയത്. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്സാപ്പിലൂടെയും പരീക്ഷ ഫലം അറിയാം. 

ഫലമറിയാൻ

മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS - Kerala

Post a Comment

Previous Post Next Post