Trending

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; ജൂണ്‍ 8 വരെ അപേക്ഷിക്കാം.


തിരുവനന്തപുരം: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ വിവിധ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ബ്രാഞ്ചുകളിലേക്ക് 5000 അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ 111 ഒഴിവുകളുണ്ട്. (ജനറല്‍- 59, ഒബിസി-29, ഇഡബ്ല്യുഎസ്-11, എസ് സി-11, എസ്ടി-01) ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പ്രായപരിധി 20-28 വയസ്. എസ്‌സി/എസ്ടി, ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിൽ ഇളവ് ലഭിക്കും. പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസക്കാലത്തെ പരിശീലനം നല്‍കും. പ്രതിമാസം 15000 രൂപയാണ്. സ്റ്റൈപന്റ്, 

വിശദവിവരങ്ങള്‍ https://bankofbaroda.bank.in/career ല്‍ ലഭ്യമാണ്. അപേക്ഷകർ ആദ്യം നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലായ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. തുടർന്ന് ലഭിക്കുന്ന അപ്രന്റീസ് രജിസ്‌ട്രേഷൻ കോഡ് എന്റോള്‍മെന്റ് ഐഡി സഹിതം ഫീസോട്കൂടി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ്: 800 രൂപ+ജിഎസ്ടി, വനിതകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനും 600 രൂപ, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപ മതി. ജിഎസ്ടി കൂടി നല്‍കേണ്ടതുണ്ട്. അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജൂണ്‍ 8 വരെ അപേക്ഷിക്കാം.

സെലക്ഷന്‍: ഓണ്‍ലൈന്‍ പരീക്ഷ, ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയിലൂടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പും ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആന്റ് റീഡണിംഗ് ആപ്ടിട്യൂഡ്, കംപ്യൂട്ടര്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ് എന്നിവയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. പരമാവധി 100 മാര്‍ക്കിനാണ് പരീക്ഷ. സംസ്ഥാനതലത്തില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി അപ്രന്റീസിന് നിയോഗിക്കും.

Post a Comment

Previous Post Next Post