Trending

നല്ലളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 പാക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ സ്വദേശി മദീന മൻസിൽ മുഷാരിദ് (46) ആണ് നല്ലളം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി നല്ലളം പോലീസിൻ്റെ പട്രോളിങ് ഡ്യൂട്ടിക്കിടയിൽ നടന്നുവരികയായിരുന്ന പ്രതി ‘കയറ്റി' എന്ന സ്ഥലത്ത് വച്ച് പോലീസ് വാഹനം കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. 

തുടർന്ന് പോലീസ് തടഞ്ഞു വച്ച് ചോദ്യം ചെയ്തതിൽ പ്രതി പരിഭ്രമിക്കുകയും തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി 15 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ മധു, സിവിൽ പോലീസ് ഓഫിസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Post a Comment

Previous Post Next Post