മുക്കം: പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. മണാശ്ശേരി പെരിങ്ങാട്ട് വിജു (48) വിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും അമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള പിതാവില്‍ നിന്നുള്ള ദേഹോപദ്രവം സഹിക്കവയ്യാതെ ഇവര്‍ മാറി താമസിക്കുകയായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കിയ വിജു കഴിഞ്ഞ ദിവസം വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയില്ലാത്ത സമയം നോക്കി അവിടെയെത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് കുടുംബം മുക്കം പോലീസിൽ നല്‍കിയ പരാതിയിൽ അന്വേഷണം നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആലിന്‍ചുവട് എന്ന സ്ഥലത്ത് വെച്ചാണ് പോലീസ് വിജുവിനെ പിടികൂടിയത്. മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, എഎസ്‌ഐ മുംതാസ്, സീനിയര്‍ സിപിഒ അനീസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.