Trending

പേരാമ്പ്രയിൽ നാളെ കൊട്ടിക്കലാശമില്ല; തീരുമാനം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്.


പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദം കൊട്ടിക്കയറിയ പേരാമ്പ്ര മണ്ഡലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നീക്കം. മുന്നണികളുടെ യോഗം വിളിച്ചാണ് പോലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ, മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.

വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരത്തെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ വിവാദം ചൂടുപിടിച്ചു. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി പോലീസ് മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് മുന്നണികള്‍ പോലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനും മുസ്‌ലിം ലീഗിലെ ഫാത്തിമ തഹിലിയയുമാണ് പേരാമ്പ്രയില്‍ അങ്കം കുറിക്കുന്നത്.

Post a Comment

Previous Post Next Post