കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 165 രൂപ കുറഞ്ഞ് ഇന്ന് ഒരു ഗ്രാമിന് 13,670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1,320 രൂപ കുറഞ്ഞ് വില 1,09,360 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,635 രൂപയായി കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക് ഗ്രാമിന് 11,235 രൂപയും പവന് 89,880 രൂപയുമാണ്. 14 കാരറ്റിന് ഗ്രാമിന് 8,750 രൂപ, പവന് 70,000 രൂപ എന്നിങ്ങനെയാണ് വില. 9 കാരറ്റ് ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമാണ്. ഇന്ന് 22 കാരറ്റ് സ്വർണം ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധ സാഹചര്യങ്ങളും സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 250 രൂപയും 10 പവന് 2,500 രൂപയുമാണ് വില.