താമരശ്ശേരി: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാലുപേരും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ചീരയിലുണ്ടായ അലർജിയാകാം ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.