Trending

കൊല്ലത്ത് കരാട്ടെ ക്ലാസിനിടെ പതിനൊന്ന് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.


കൊല്ലം: കൊല്ലം അഞ്ചലിൽ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയിയുടെയും സിമിയുടെയും മകൾ അഹന്ന ബിനോയി (11)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

പരിശീലനത്തിനിടെ അഹന്നയ്ക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയുടെ അമ്മയും പരിശീലകനും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post