Trending

ബാലുശ്ശേരി കരുമലയിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.

ബാലുശ്ശേരി:​ ബാലുശ്ശേരി കരുമലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂൽ വാകേരി കല്ലാച്ചികണ്ടി അഭിലാഷ് (38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അച്ഛൻ: പരേതനായ ശേഖരൻ നായർ (വിമുക്തഭടൻ). അമ്മ: രമണി. സഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി).

Post a Comment

Previous Post Next Post