ചേളന്നൂർ: പതിനാറു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. ചേളന്നൂർ എട്ടേരണ്ടിൽ വെള്ളപ്പാലി യാകൂബിന്റെ മകൻ ഹാദി ഹനാൻ (16) ആണ് കാണാതായത്. ഇന്ന് (09/04/2026) ഉച്ചയ്ക്ക് ഒരു മണി മുതൽ കാണാതായി എന്നാണ് കുടുംബം കാക്കൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കാണാതാകുമ്പോൾ നീല ടി-ഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് കുട്ടിയുടെ വേഷം. എവിടെയെങ്കിലും വെച്ച് കാണുകയോ വിവരം ലഭിക്കുകയോ ചെയ്താൽ താഴെ കാണുന്ന നമ്പറുകളിലോ കാക്കൂർ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. 9539088554, 9567039803, 8881265521