Trending

കിണറിലെ കപ്പിയിൽ ശംഖുവരയൻ പാമ്പ്; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


മുക്കം: പാമ്പ് ഭീതി ഒഴിയാതെ മലയോര മേഖല. കിണറിലെ കപ്പിയിൽ ചുറ്റിയ പാമ്പിൻ്റെ കടിയിൽ നിന്നും വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ നിന്നാണ് ശംഖുവരയൻ പാമ്പിനെ പിടികൂടിയത്.

വീട്ടമ്മ സെൽമത്ത്‌ രാവിലെ വെള്ളം കോരുന്ന സമയത്ത് കൈയിൽ എന്തോ സ്പർശിച്ചതുപോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള സ്നെയിക്ക് റെസ്‌ക്യുവർ ബാബു എള്ളങ്ങലിനെ വിവരം അറിയിച്ചതോടെ അദ്ദേഹമെത്തി പാമ്പിനെ പിടികൂടി.

Post a Comment

Previous Post Next Post