Trending

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.


തൃശൂർ: ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ താഴപ്ര സ്വദേശി കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ (7) ആണ് മരിച്ചത്. ശ്രീ​കൃ​ഷ്ണ​പു​ര​ത്തു​ള്ള ബ​ന്ധുവീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ദാരുണമായ സംഭവം. 

കുടുംബത്തോടൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ​ര​ണ​കാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സഫ്നയാണ് മാതാവ്. സഹോദരൻ സഹൽ.

Post a Comment

Previous Post Next Post