നന്മണ്ട: നന്മണ്ടയിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. നന്മണ്ട കാഞ്ഞോളിതാഴം കിഴക്കയിൽ വീട്ടിൽ മുഹമ്മദ് നാജിൽ (25) ആണ് അറസ്റ്റിലായത്. നന്മണ്ട 14- ഏഴുകുളം റോഡിൽ വെച്ച് 5.919 ഗ്രാം മെത്താഫിറ്റമിനാണ് യുവാവിൽ നിന്നും പിടികൂടിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ശരത് എസ്സും സംഘവും അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ NDPS 22(b) പ്രകാരം കേസെടുത്തു.
ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ. കെ, വിനോദ്.പി, ഷാഫി.വി, പ്രിവന്റി ഓഫീസർ ഗ്രേഡ് ജിജു. കെ.എൻ, വനിത സിവിൽ എക്സൈഡ് ഓഫീസർ അജല്യ, ഡിസി സ്‌ക്വാഡ് അംഗങ്ങളായ അജിത്ത്.പി, ആഷിൽദ് പി.എസ്, ഷാജു സി.പി, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷബീർ അലി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.